ഓസം ബാറിലെ കീബോർഡ്‌ കുറുക്കുവഴികൾ ഉപയോഗിച്ച നിങ്ങളുടെ തിരച്ചിൽ കരുത്തുറ്റതാക്കുക

Firefox Firefox Created: 07/07/2015 66% of users voted this helpful

യു.ആർ.എൽ ബാർ, അഡ്രസ്‌ ബാർ, ഓസം ബാർ,എന്നറിയപെടുന്ന ഫയർഫോക്സ് ലൊകെഷൻ ബാർ നിങ്ങൾ ഉപയോഗിക്കുന്ന സൈറ്റ്ന്റെ വിലാസം (യു.ആർ.എൽ ) കാണിച്ചു തരുന്നതാണ്. നിങ്ങളുടെ ബ്രൌസിംഗ് ഹിസ്റ്ററി,ബുക്മാര്കുകൾ തുറന്നിരിക്കുന്ന ടാബുകൾ എന്നിവയിൽ തിരയാൻ ഇത് സഹായിക്കുന്നു. ലൊകെഷൻ ബാറിൽ നിങ്ങൾ ടൈപ്പ് ചെയ്ത ഉടനെ സൈറ്റുകളുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപെടുന്നതാണ്.


നിങ്ങളുടെ തിരചിൽന്റെ വേഗം കൂട്ടാൻ ഈ എളുപമാര്ഗങ്ങൾ ഉപയോഗപെടുത്താം. നിങ്ങൾ ഒരു പ്രത്യേക തരം ഇനമാണ് നോക്കുന്നതെങ്കിൽ , അതായത് ബുക്മാര്കോ അല്ലെങ്കിൽ ടാഗോ പോലുള്ളവ, ചില പ്രത്യേക അടയാളങ്ങൾ തിരച്ചിലിനുള്ള പദത്തിനു ശേഷം ഉപയോഗിച്ചാൽ, ലൊകെഷൻ ബാർ നിങ്ങളുടെ തിരച്ചിൽന്റെ ഫലങ്ങൾ അതിനനുസരിച് തരുന്നതാണ്.

നിങ്ങൾ ആകെ ചേർക്കേണ്ടത്...

  • ^ ബ്രൌസിംഗ് ഹിസ്റ്ററിയിൽ തിരയാൻ
  • * ബുക്മാര്കിൽ തിരയാൻ
  • + നിങ്ങൾ ടാഗ് ചെയ്ത ഏടുകളിൽ തിരയാൻ.
  • % തുറന്നിരിക്കുന്ന ടാബുകളിൽ തിരയാൻ.
  • ~ നിങ്ങൾ ടൈപ്പ് ചെയ്ത പേജുകളിൽ തിരയാൻ.
  • # എടുകളുടെ തലേകെട്ടിൽ തിരയാൻ.
  • @ വെബ്ബ് വിലാസങ്ങളിൽ തിരയാൻ(URLs).

ഉദാഹരണത്തിന്, നിങ്ങൾ "mozilla firefox support" എന്ന ബുക്മാര്ക് ആണ് തിരയുന്നത് എങ്കിൽ, നിങ്ങളുടെ തിരച്ചിൽ പദം "mozilla" എന്നാണെങ്കിൽ ചിലപ്പോൾ പ്രസ്തുത ബുക്മാര്ക് കാണിച്ചു കൊള്ളണം എന്നില്ല.

എന്നാൽ നിങ്ങളുടെ തിരച്ചിൽ പദം "mozilla *" എന്നാക്കുന്നതിലൂടെ ഫലങ്ങൾ വെറും ബുക്മാര്കുകളിൽ മാത്രം ഒതുങ്ങുന്നതാണ്.

മുകളിൽ പറഞ്ഞപടി ചെയ്തിട്ടും നിങ്ങള്ക്ക് ധാരാളം ഫലങ്ങള വരുന്നുണ്ടെങ്കിൽ, നിങ്ങള്ക്ക് തിരച്ചിൽ പദം "mozilla * support # "എന്നാക്കി മാറ്റാവുന്നതാണ്. അപ്പോൾ പ്രത്യക്ഷപെടുന്ന പട്ടികയിൽ വെറും mozilla എന്നും support എന്നും തലേകെട്ട് ഉള്ള പേജുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

Was this article helpful?

Please wait...

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More